കൊരട്ടി മുത്തിയുടെ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജോസ് ഇടശേരി കൊടിയേറ്റുന്നു.
ചാലക്കുടി: പ്രസിദ്ധമായ കൊരട്ടി പള്ളിയിലെ തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ഇടശേരി കൊടിയേറ്റം നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച തിരുനാളായതിനാൽ ഇക്കുറിയും ആഢംബരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് 5നുള്ള കുർബാനയ്ക്ക് ശേഷമായിരുന്നു കൊടിയേറ്റം. വ്യാഴാഴ്ച രാവിലെ മുതൽ വിവിധ കുർബാനകൾ ആരംഭിക്കും. ശനി,ഞായർ ദിവസങ്ങളിലാണ് പ്രധാന തുരുനാൾ. കുർബാനകളിലും പൂവൻകുല സമർപ്പണത്തിനും വിശ്വാസികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.