1
തൃശുർ-ഷൊർണൂർ സംസ്ഥാന പാതയിൽ മുള്ളൂർക്കര വാഴക്കോട് റോഡരികിലെ വൻ മരം കടപുഴകി വീണപ്പോൾ.


വടക്കാഞ്ചേരി: തൃശുർ-ഷൊർണൂർ സംസ്ഥാന പാതയിൽ മുള്ളൂർക്കര വാഴക്കോട് റോഡരികിലെ വൻ മരം കടപുഴകി വീണു. വൈദ്യുതി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സംഭവം നടന്നയുടൻ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. ഇത്മൂലം അകമല, വാഴക്കോട്, അരിശ്ശേരി, കണ്ണമ്പാറ സ്ഥലങ്ങളിലെ വൈദ്യുതി വിതരണം തടസപ്പെട്ടു.