mla
മേലൂരിൽ വെള്ളം കയറിയ സ്ഥലങ്ങൾ ടി.ജെ സനീഷ്‌കുമാർ എം.എൽ.എ സന്ദർശിക്കുന്നു.


ചാലക്കുടി: മലവെള്ളപ്പാച്ചലിൽ ദുരിതം നേരിട്ട മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ടി.ജെ സനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ചു. ഡിവൈൻ കെയർ സെന്ററിലെ ദുരിതാശ്വാസ ക്യാമ്പിലും എം.എൽ.എയെത്തി. ജനങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. വെള്ളക്കെട്ട് ബാധിച്ച ശാന്തിപുരം, മുരിങ്ങൂർ പ്രദേശങ്ങളിലും എം.എൽ.എ എത്തിച്ചേർന്നു. ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ പോളി, പഞ്ചായത്തംഗങ്ങളായ ഷീജ പോളി, പി.എ സാബു, ജാൻസി പൗലോസ്, റിൻസി രാജേഷ്, പി.പി പരമേശ്വരൻ, സതി ബാബു എന്നിവരും എം.എൽ.എയുടെ കൂടെയുണ്ടായിരുന്നു.