ചാലക്കുടി: മഴവെള്ളപ്പാച്ചിലിൽ കരയിൽ കെട്ടിയിരുന്ന 25,000 രൂപ വിലയുള്ള വഞ്ചി ഒഴുകിപ്പോയി. കരയിലെ മരത്തിൽ കെട്ടിയിരുന്ന പരിയാരം സ്വദേശി ജോസഫ് വർഗ്ഗീസിന്റെ വഞ്ചിയാണ് നഷ്ടപ്പെട്ടത്. പുഴയിലെ കുത്തൊഴുക്കിൽ ലോക്ക് ചെയ്തിരുന്ന വഞ്ചിയുടെ പലക അടർന്നു പോവുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതാണ് വഞ്ചി നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പറയുന്നു. മത്സ്യത്തൊഴിലാളിയായ ജോസഫിന്റെ ഉപജീവനമാർഗ്ഗമാണ് അധികൃതരുടെ അനാസ്ഥ മൂലം ഇല്ലാതായത്. നഷ്ടപരിഹാരം വേണമെന്നാണ് ജോസഫിന്റെ ആവശ്യം.