ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ദീപാരാധനയ്ക്ക് പുറമെ ചുറ്റുവിളക്ക്, കേളി എന്നിവ നടന്നു. മഹാനവമി ദിവസമായ ഇന്ന് വൈകീട്ട് 5 മണിക്ക് ക്ഷേത്രത്തിൽ സോപാന സംഗീതം അരങ്ങേറും. വിജയദശമി ദിവസമായ നാളെ വിദ്യാരംഭവും ഗ്രന്ഥമെടുക്കലും എട്ട് മണി മുതൽ എഴുത്തിനിരുത്തലും ഉണ്ടാകും.