ചാലക്കുടി: കർഷക സമരം കേന്ദ്ര സർക്കാർ ഉടൻ ഒത്തുതീർപ്പാക്കുക, കർഷകരെ കൂട്ടകൊല ചെയ്യിച്ച ആഭ്യന്തര സഹമന്ത്രി രാജിവയ്ക്കുക ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ഉപരോധം നടത്തി. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അഡ്വ.കെ.എയ ജോജി അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി കെ.എസ് അശോകൻ, ജെനീഷ് പി. ജോസ്, ടി.പി ജോണി, എ.എം ഗോപി, സി.ഡി പോൾസൺ, പി.വി ഷാജൻ, ടി.ആർ ബാബു, ബേബി കളമ്പാടൻ എന്നിവർ സംസാരിച്ചു.