തൃശൂർ : നഗ്‌നനേത്രം കൊണ്ട് വായിക്കാൻ കഴിയുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ മഹത്തായ ഉദ്ധരണികളോടെ ഒന്നര ഇഞ്ച് വലുപ്പമുള്ള പുസ്തകം സൗജന്യമായി വായനക്കാരിലേക്ക്. എ.പി.ജെ അബ്ദുൽ കലാമിന്റെ ജന്മദിനവും വേൾഡ് സ്റ്റുഡൻസ് ഡേയുമായ ഒക്ടോബർ 15 മുതലാണ് വിതരണം ആരംഭിക്കുക. കലാം ക്വാട്‌സ് എന്ന പേരിൽ ഒന്നര ഇഞ്ച് നീളവും ഒരിഞ്ച് വീതിയും മൂന്ന് ഗ്രാം തൂക്കവുമുള്ളതാണ് പുസ്തകം. രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കും സൗജന്യമായെത്തിക്കാനുള്ള ശ്രമത്തിലാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷൻ. എ.പി.ജെ അബ്ദുൽ കലാമിന്റെ 51 ഉദ്ധരണികളാണ് ഒരു എ ഫോർ ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്ന തരത്തിൽ സെറ്റ് ചെയ്തിട്ടുള്ള 60 പേജുകളുള്ള ഈ കുഞ്ഞൻ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം മൾട്ടി കളറിലാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. ഒരു സെന്റീമീറ്ററിനും 5 സെന്റീമീറ്ററിനും ഇടയിലുള്ള നഗ്‌നനേത്രം കൊണ്ട് വായിക്കാൻ കഴിയുന്ന പുസ്തകങ്ങൾ രചിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയ സത്താറാണ് ഈ പുസ്തകത്തിന്റെ എഡിറ്റിംഗും രൂപകൽപ്പനയും നിർവഹിച്ചിട്ടുള്ളത്. ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ബി. ലൂയിസാണ് കലാം ക്വാട്‌സ് പബ്ലിഷ് ചെയ്യുന്നത്. വിവരങ്ങൾക്ക് ഫോൺ 9072303808, 9847849106 .