പാവറട്ടി: കനത്ത മഴയിൽ എടക്കളത്തൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. ഉച്ചയ്ക്ക് മൂന്നിനാണ് കിണർ ഇടിഞ്ഞ് താഴ്ന്നത്.
തോളൂർ പഞ്ചായത്തിൽ എടക്കളത്തൂർ വടക്കുമുറിയിൽ രാമൻകുളത്തിനടുത്ത് എടക്കളത്തൂർ അന്തോണി മകൻ റിജുവിന്റെ വീട്ടിലാണ് അപകടം നടന്നത്. അപകട സമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.