കുന്നംകുളം: അക്കിക്കാവ്-തിപ്പിലശ്ശേരി റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പിലാവ് ആലിൻതൈ സെന്ററിൽ 12-ാം ദിവസത്തെ റിലേ സമരത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഡ്രൈവർമാർക്ക് ശരീരവേദനമാറ്റാനുള്ള തൈലം വിതരണം ചെയ്തു. റോഡ് നിർമ്മാണം പൂർത്തിയാക്കുമെന്ന് പലതവണ പറഞ്ഞതല്ലാതെ യാതൊരു പുരോഗതിയുമുണ്ടായില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി വി.കെ രഘുസ്വാമി കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നിതിൻ കൃഷ്ണ, നയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ്, വാർഡ് മെമ്പർ ഹക്കീം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാസർ കല്ലായി, അൻവർ, അജിത്ത് എന്നിവർ നേതൃത്വം നൽകി.