mannu

തൃശൂർ: ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ കനത്ത മഴക്കുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി 78 സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യത ഉണ്ടെന്ന് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ 60 സ്ഥലങ്ങളിലെ 415 കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നടത്തിയ പരിശോധനയിലാണ് അപകട സാദ്ധ്യത ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കുടുംബങ്ങളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന നിർദ്ദേശം മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തിരുവില്വാമലയിൽ മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഇതും കൂടി മുന്നിൽ കണ്ടാണ് മുൻകരുതൽ നിർദ്ദേശം. തലപ്പിള്ളി താലൂക്കിൽ 17 കേന്ദ്രങ്ങളിലും മുകുന്ദപുരം താലൂക്കിൽ പത്തും ചാലക്കുടിയിൽ 13 ഉം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. തലപ്പിള്ളിയിൽ മാത്രം 169 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് നിർദ്ദേശം.

മണ്ണിടിച്ചൽ ഭീഷണിയുള്ള താലൂക്കുകൾ

തലപ്പിള്ളി
പള്ളൂർ - കുംഭാര കോളനി,സാംഭവ കോളനി,ചിറകോളനി,വരവൂർ-പുറശേരി കോളനി, കോട്ടകുന്ന് കോളനി. കൊണ്ടാഴി--മേലെ മുറി കോളനി. ചെറുതുരുത്തി-പൈങ്കുളം റെയിൽവേ ഗേറ്റ്. പുലാക്കോട്- പാറകുന്ന് കോളനി.എങ്കകാട് -ഊത്രാളിക്കാവ് ലക്ഷം വീട് കോളനി,വടക്കാഞ്ചേരി--നെല്ലികുന്ന് കോളനി, ദേശമംഗലം-സാംഭവ കോളനി,കുന്നുംപുറം,വേസ്റ്റർ ഓഡിറ്റോറിയം പരിസരം,ഗ്രൗണ്ട്, തലശേരി- മേലെ തേശേരി പള്ളി പരിസരം. ചേലക്കര-കുറുമല.

ചാലക്കുടി
മുപ്ലിയം മുനിയാട്ടു കുന്ന്, പരിയാരം കാഞ്ഞിപ്പിള്ളി കോളനി,അതിരപ്പിള്ളി മൈലാടും പാറ,പണ്ടാരം പാറ, കുറ്റിച്ചിറ കോർമല, വീരൻ ചിറ, വെട്ടികുഴി എസ്.ടി കോളനി, ആറേശ്വരം, മറ്റത്തൂർ ആറേശ്വരം, വെള്ളികുളങ്ങര മോനോടി, പത്തംകുളങ്ങര, കോടശേരി ബാലൻ പീടിക, ചന്ദനകുന്ന്

മുകുന്ദപുരം
മംഗലംതണ്ട് കോളനി, കുന്നത്തുപാടം, കുമാരസഭ കോളനി, പുത്തൻചിറ അംബേദ്ക്കർ കോളനി, വാതിൽ മാടം കോളനി, മുസാഫിർ കുന്ന്, ടവർ, ഓയിൽ മിൽ റോഡ്, കോഴിക്കുന്ന് കോളനി, കരുവന്നൂർ പുഴയോട് ചേർന്നുള്ള വീടുകൾ.

കൊടുങ്ങല്ലൂർ
പൊയ്യ താഴ് വാരം റോഡ്, മടത്തുംപടി, വട്ടേക്കാട് കോളനി

ചാവക്കാട്

മുല്ലശേരി കെ.എൽ.ഡി.സി ബണ്ട് റോഡ്, പൊട്ടംറോഡ്, പുവ്വത്തൂർ കാട്ടേരി കോളനി

തൃശൂർ
മുളയം വട്ടപ്പാറ, പൊക്കൻ കുന്ന്, പുത്തൂർ കോക്കാട്ട് കോളനി, ചിറ്റക്കുന്ന്, പീച്ചി വീണ്ടശേരി, തമ്പുരാട്ടി പടി,മാടക്കത്തറ ആനന്ദ് നഗർ, കിള്ളന്നൂർ മലവായ്, വെങ്ങിണിശേരി എം.എസ്.നഗർ

കുന്നംകുളം
ആളൂർ ചെറുകുന്ന്, മറ്റം കണ്ടാണശേരി, പോർക്കുളം കരുവാൻപടി ലക്ഷം വീട്.