എൽ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാംമനോഹർ ലോഹ്യ അനുസ്മരണം എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: രാജ്യത്തെ വിറ്റ് തുലച്ച് കർഷകദ്രോഹം നടത്തി വർഗീയത വിതച്ച് നാടിനെ തകർക്കുന്ന ബി.ജെ.പി സർക്കാരിനെ പുറത്താക്കാൻ രാജ്യത്തെ സോഷ്യലിസ്റ്റുകൾ ഒന്നിക്കണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. എൽ.ജെ.ഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാംമനോഹർ ലോഹ്യ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം റോബർട്ട് ഫ്രാൻസിസ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിലംഗം കെ.സി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ തൈവളപ്പിൽ, വിൻസന്റ് പുത്തൂർ, സുനിതാ കിരാലൂർ, പിയൂസ് കോടങ്കണ്ടത്ത്, ഷോബിൻ തോമസ്, ജീജ പി.രാഘവൻ, മുകുന്ദൻ ഗുരുവായൂർ, ശ്യാമപ്രസാദ്, സലിം തോട്ടത്തിൽ, ടി.എം കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.