muruikan

തൃശൂർ: മുല്ലനേഴി ഫൗണ്ടേഷനും അവിണിശേരി സഹകരണ ബാങ്കും ചേർന്ന് ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്‌കാരം കവി മുരുകൻ കാട്ടാക്കടയ്ക്ക്. 'മനുഷ്യനാകണം' എന്ന ഗാനമാണ് പുരസ്‌കാരത്തിനർഹമായത്. 15,001 രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 31ന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു നൽകും.

മുല്ലനേഴിയുടെ പേരിൽ വിദ്യാർത്ഥികൾക്കുള്ള കാവ്യപ്രതിഭാ പുരസ്‌കാരത്തിന് കെ.വി. മെസ്‌ന (ജി.എച്ച്.എസ്.എസ്. ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്), ബി. ഗൗരി (ജി.എച്ച്.എസ്.എസ്, കോട്ടൺഹിൽ തിരുവനന്തപുരം), പി. നിരഞ്ജന (ജി.എച്ച്.എസ്.എസ്, ചീമേനി), സി.ടി. റുക്‌സാന (ഓറിയന്റൽ ജി.എച്ച്.എസ്.എസ്, പെരുമുടിയൂർ, പാലക്കാട്), എം. മനീഷ (ജി.എച്ച്.എസ്.എസ്, നടവരമ്പ്) എന്നിവരെ തിരഞ്ഞെടുത്തു.