ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. എടത്തിരുത്തി കെ.സി. കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിൽ നടന്ന സെമിനാർ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.വി. രാജേഷ് അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.ബി.അനൂപ്, സംസ്ഥാന കമ്മിറ്റിയംഗം എൻ.വി. വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി.എസ്. ഷജിത്ത്, പ്രസിഡന്റ് പി.ആർ. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.