ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നടന്ന എഴുത്തിനിരുത്തൽ
ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ നടന്നു. വൈലൂർ വാരിയത്ത് ശശി വാരിയർ നേതൃത്വം നൽകി. വിജയദശമി ദിവസം ക്ഷേത്രം കുലവാഴ വിതാനത്തിലെ വാഴക്കുലകൾ ഭക്തർക്ക് പ്രസാദമായി തിരികെ നൽകി. നിറമാലയും വിശേഷാൽ പൂജയും നാദസ്വരവും ഉണ്ടായിരുന്നു.