ആചാര്യരത്‌നം പുരസ്‌കാരം തെക്കേമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദഭൂതി കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരിക്ക് സമ്മാനിക്കുന്നു.
തൃശൂർ: ശ്രേഷ്ഠ പണ്ഡിതർക്ക് നൽകി വരുന്ന തെക്കേമഠം ആചാര്യരത്‌നം പുരസ്‌കാരം വേദശ്രൗത പണ്ഡിതനായ കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരിക്ക് സമ്മാനിച്ചു. മഠത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി അദ്ധ്യക്ഷനായി. തെക്കേമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി പുരസ്‌കാരം സമ്മാനിച്ചു. മുഞ്ചിറമഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ പ്രശസ്തി പത്രം സമ്മാനിച്ചു. തെക്കേമഠം മാനേജർ വടക്കുമ്പാട് നാരായണൻ പൊന്നാട അണിയിച്ചു. കുന്നംവിജയൻ പ്രശസ്തി പത്രം വായിച്ചു. കടലൂർ ശ്രീദാസ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കൗൺസിലർ പൂർണിമ സുരേഷ്, ഭാരതീയ വ്യാപാരി സംഘം സംസ്ഥാന വക്താവ് സോംദേവ് രാജൻ, അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, അഡ്വ. ചാൾസ്, കോഴിയോട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വടക്കുംപാട് പശുപതി, ഒറവങ്കര ദാമോദരൻ നമ്പൂതിരി, മോഹൻ വെങ്കടകൃഷ്ണൻ, പി.എൻ ഗോപാലകൃഷ്ണപ്പിള്ള തുടങ്ങിയവർ പങ്കെടുത്തു. കൈമുക്ക് ജാതവേദൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.