thirumangalam-temple
ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ചടങ്ങ്

ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമം, മഹാദേവനും മഹാവിഷ്ണുവിനും സരസ്വതി ദേവിക്കും വിശേഷാൽ പൂജ, ഗ്രന്ഥം പൂജ എടുപ്പ്, എഴുത്തിനിരുത്തൽ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. എമ്പ്രാന്തിരിമായ ജയൻ, ആദിത്യൻ, വെങ്കിട്ടരമണൻ, ഗോപാലകൃഷ്ണൻ എന്നിവർ സഹകാർമ്മികരായി. തുടർന്ന് ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടിയ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെയും സംസ്ഥാന അവാർഡ് ജേതാവ് പി. രമേശൻ മാഷിനേയും സജീവ് എമ്പ്രാന്തിരി പൊന്നാട അണിയിച്ച് ആദരിച്ചു.