ഗുരുദക്ഷിണ പുസ്തക പ്രകാശസമ്മേളനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: കൊമ്പ് കുലപതിയായിരുന്ന മച്ചാട് അപ്പുമാരാരുടെ ശിഷ്യൻ മച്ചാട് പി.കണ്ണൻ രചിച്ച 'ഗുരുദക്ഷിണ' പുസ്തകം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. മേള പ്രമാണി പത്മശ്രീകുട്ടൻ മാരാർ ആദ്യപ്രതി ഏറ്റുവാങ്ങി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുനിൽകുമാർ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എ.സി മൊയ്തീൻ, സേവ്യർ ചിറ്റിലപ്പിള്ളി, ചോറ്റാനിക്കര സത്യനാരായണൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണ കുമാർ എന്നിവർ പ്രസംഗിച്ചു.