എഴുത്തുകാരനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേന്ദ്രൻ മങ്ങാട്ട് മാള പ്രസ് ക്ലബ് തുടങ്ങുന്ന പി.എം. ഷാഹുൽ മാസ്റ്റർ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു
മാള: എഴുത്തുകാരനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേന്ദ്രൻ മങ്ങാട്ട് മാള പ്രസ് ക്ലബ് തുടങ്ങുന്ന പി.എം. ഷാഹുൽ മാസ്റ്റർ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി. സുരേന്ദ്രൻ മങ്ങാട്ടിന്റെ പുസ്തകങ്ങൾ അടക്കമുള്ളവയാണ് കൈമാറിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, സെക്രട്ടറി ഇ.പി. രാജീവ്, വൈസ് പ്രസിഡന്റ് അജയ് ഇളയത് എന്നിവർ ചേർന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.