vijaydeshmi

കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ ശ്രീ സായി വിദ്യാഭവനിൽ വിജയദശമി ചടങ്ങുകൾ നടന്നു. സ്‌കൂൾ പ്രിൻസിപ്പൽ സി. വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ രാജസേനൻ ഉദ്ഘാടനം നിർവഹിച്ചു. ജൂറി കമ്മിറ്റി ചെയർമാൻ നന്ദകുമാർ പൊന്നാട അണിയിച്ചു. ബാബാ സായ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ടി. ബാലകൃഷ്ണൻ സംവിധായകൻ രാജസേനന് ഈ വർഷത്തെ കർമ്മശ്രേഷ്ഠ പുരസ്‌കാരം സമർപ്പിച്ചു.

സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി മെമ്പർ എൻ.വി ഷാജി, പി.ടി.എ പ്രസിഡന്റ് എം.എ മോഹനൻ, സി.ഇ.ഒ വിഷ്ണു മേനോൻ എന്നിവർ ആശംസകളർപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സി. വിജയകുമാരി, രാജസേനൻ എന്നിവർ വിദ്യാരംഭത്തിന് ആചാര്യ സ്ഥാനം വഹിച്ചു. സ്‌കൂൾ അദ്ധ്യാപിക വിജയശ്രീ, എ. ഒ. രമ്യ ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.