vidya

ബഥനി സ്‌കൂളിലെ വിദ്യാരംഭ ചടങ്ങിൽ മാദ്ധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ വിദ്യാർത്ഥിക്ക് ഹരിശ്രീ കുറിക്കുന്നു.


കുന്നംകുളം: മതസാഹോദര്യത്തിന്റെ വിദ്യാരംഭമൊരുക്കി ക്രിസ്ത്യൻ സഭയ്ക്ക് കീഴിലുള്ള ബഥനി സ്‌കൂൾ. അരനൂറ്റാണ്ടിലേറെയായി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചിട്ടെങ്കിലും ആദ്യമായാണ് അവിടെ വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ബഥനി ആശ്രമത്തിലും നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. മാദ്ധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ, അദ്ധ്യാപികയും എഴുത്തുകാരിയുമായ ഗിരിജ പാതേക്കര, നടൻ വി.കെ ശ്രീരാമൻ, അദ്ധ്യാപികയും എഴുത്തുകാരിയുമായ മ്യൂസ് മേരി തുടങ്ങിയവർ വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. ഫാ.പത്രോസ് ഒ.ഐ.സി, ഫാ.ബെഞ്ചമിൻ ഒ.ഐ.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കൊവിഡ് മഹാമാരിയിൽ അമ്പലങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ നിരവധി കുരുന്നുകളാണ് വീടുകളിൽ ആദ്യാക്ഷരം കുറിച്ചത്.