കൊടകര: ദേശീയപാത മേൽപ്പാലം ജംഗ്ഷനിൽ പള്ളി മുതൽ ശാന്തി ആശുപത്രി വരെയുള്ള ഭാഗത്ത് ഡ്രൈനേജ് നിർമ്മിച്ച് മാലിന്യ നിക്ഷേപ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സി.പി.എം കൊടകര സൗത്ത് ലോക്കൽ സമ്മേളനം ദേശീയപാത അതോറിറ്റിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ സെക്രട്ടറി ടി.എ രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി.കെ ശിവരാമൻ, പി.ജി വാസുദേവൻ നായർ, കെ.ജെ ഡിക്‌സൻ, പി.ആർ പ്രസാദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി സി.എം ബബിഷിനെ തിരഞ്ഞെടുത്തു.