ആമ്പല്ലൂർ: ആർ.എസ്.എസ് പുതുക്കാട് ഖണ്ഡ് കാര്യാലയത്തിന്റെ നിർമ്മാണത്തിന് ശിലാസ്ഥാപനം നടത്തി. നെന്മണിക്കര വിമലാനന്ദാശ്രമത്തിന് സമീപം നിർമ്മിക്കുന്ന കാര്യാലയത്തിന്റെ ശിലാസ്ഥാപനം കേരള പ്രാന്തകാര്യവാഹ് പി.എൻ ഈശ്വർജി നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് യു.വി ശശി അദ്ധ്യക്ഷനായി. ജില്ലാ വിഭാഗ് സഹസംഘചാലക് കെ.ജി അച്യുതൻ, വിഭാഗ് സംഘ് ചാലക് കെ.എസ് പത്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.