വലപ്പാട്: കോതകുളം ബീച്ച് മിനി ഹാർബറായി ഉയർത്തണമെന്നും വലപ്പാട് വില്ലേജ് രണ്ടായി വിഭജിക്കണമെന്നും സി.പി.എം വലപ്പാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കൊണ്ടിയാറ വേലായുധൻ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വലപ്പാട് ലോക്കൽ കമ്മിറ്റി രണ്ട് ലോക്കൽ കമ്മിറ്റികളായി വിഭജിച്ചു. വി.ആർ. ബാബു, ടി.എസ്. മധുസൂദനൻ, ഇ.കെ. തോമസ്, രാജിഷ ശിവജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വലപ്പാട് ലോക്കൽ സെക്രട്ടറിയായി ഇ.കെ. തോമസിനെയും എടമുട്ടം ലോക്കൽ സെക്രട്ടറിയായി ടി.എസ്. മധുസൂദനനെയും തിരഞ്ഞെടുത്തു.