പാവറട്ടി: ശക്തമായ മഴയിൽ പെരുവല്ലൂർ പരപ്പുഴയിലെ താത്കാലിക നടപ്പാലവും വീണു. ഇതേതുടർന്ന് ഇതിലൂടെയുള്ള കാൽനടയാത്ര നിരോധിച്ചു. ഒരു മാസം മുമ്പ് ഇരുമ്പ് ഷീറ്റിൽ നിർമ്മിച്ച താത്ക്കാലിക നടപ്പാലമാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ വീണ് തകർന്നത്. മുമ്പുണ്ടായിരുന്ന താത്ക്കാലിക പാത കാലവർഷത്തിൽ തകർന്നിരുന്നതോടെയാണ് ഇതുവഴിയുള്ള ബസ് ഗതാഗതം നിലച്ചത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം താത്ക്കാലിക നടപ്പാലം നിർമ്മിച്ചത്. അതും കനത്ത മഴയിൽ തകർന്നതോടെ പരപ്പുഴ വഴി ആളുകൾക്ക് അക്കരയെത്താനാകാത്ത സ്ഥിതിയായിരിക്കയാണ്.