പാവറട്ടി: ആക്‌സ് പറപ്പൂർ ബ്രാഞ്ചിന്റെ സൗജന്യ ആംബുലൻസ് സേവനത്തിനായുള്ള ന്യൂസ് പേപ്പർ ചലഞ്ച് വിജയകരം. വായിച്ച് കഴിഞ്ഞ പത്രങ്ങൾ നൂറിൽപരം വീട്ടുകാർ ആക്ട്‌സിന് നൽകി. പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് വണ്ടിയർമാരും പഴയ പത്രവും നോട്ട് ബുക്കുകളും ശേഖരിച്ച് നൽകി. കഴിഞ്ഞ മാസത്തിൽ 1747 കിലോഗ്രാം ന്യൂസ് പേപ്പറും 273 കിലോഗ്രാം പഴയ നോട്ടുബുക്കുകളും ശേഖരിച്ചു. 44,600 രൂപ ഇവ വിറ്റ വിലയിൽ ലഭിച്ചു. ന്യൂസ് പേപ്പർ ചലഞ്ച് തുടരുമെന്ന് ആക്ട്‌സ് ബ്രാഞ്ച് സെക്രട്ടറി കെ.കെ വാസു അറിയിച്ചു. വാഹനാപകടങ്ങളും സ്ഥാപനങ്ങളിലും വീട്ടുകളിലുമുണ്ടാകുന്ന അത്യാഹിതങ്ങളും 8589885583 നമ്പറിൽ അറിയിക്കുമ്പോൾ ഓടിയെത്തുന്ന ആക്ട്‌സിന്റെ ആംബുലൻസ് സേവനം സൗജന്യമാണ്.