വള്ളത്തോളിന്റെ സമാധിയിൽ വള്ളത്തോൾ കെ.രവീന്ദ്രനാഥൻ പുഷ്പാർച്ചന നടത്തുന്നു.
ചെറുതുരുത്തി: മഹാകവി വള്ളത്തോളിന്റെ 143-ാമത് ജന്മദിനത്തോടനുബന്ധിച്ച് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. വള്ളത്തോളിന്റെ ചെറുമകനും കലാമണ്ഡലം ഭരണ സമിതിയംഗവുമായ വള്ളത്തോൾ കെ.രവീന്ദ്രനാഥ് പുഷ്പാർച്ചനയും ഭദ്രദീപം തെളിക്കലും നിർവഹിച്ചു. അക്കാഡമിക് കോ-ഓർഡിനേറ്റർ കലാമണ്ഡലം വി.അച്യുതാനന്ദൻ, ഡെപ്യൂട്ടി രജിസ്ട്രാർ പി.ആർ ജയചന്ദ്രൻ, ചുട്ടി വിഭാഗം മേധാവി കലാമണ്ഡലം എസ്.ശിവദാസ്, ചെണ്ട വിഭാഗം മേധാവി കലാമണ്ഡലം ബാലസുന്ദരൻ എന്നിവർ പങ്കെടുത്തു. വള്ളത്തോളിന്റ ഭാര്യ ചിറ്റഴി മാധവി അമ്മയുടെ സമാധി മണ്ഡപത്തിലും പുഷ്പാർച്ചന നടന്നു.