ചാലക്കുടി: നിരാംലംബരായ ഒത്തിരിപേരുടെ ജീവൻ രക്ഷിക്കാൻ കുറ്റിച്ചിറയിലെ നന്മ മനസുകളുടെ മുൻനിരയിൽ ഇതുവരെ ബിജുക്കുട്ടനുമുണ്ടായി. മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇതെല്ലാമായിരിക്കാം ഒരു കുടുംബത്തിന്റെ അത്താണിയായ ഇയാൾക്കായി ഒരു നാട് കൈ കോർക്കുന്നതും. കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിലെ നാരാമംഗലം വീട്ടിൽ ബിജുക്കുട്ടൻ (47) കരൾ രോഗം മൂർച്ഛിച്ച് ഇന്ന് കിടപ്പിലാണ്. നാലു വർഷം മുമ്പ് പിടികൂടിയ കരൾ രോഗം ഇപ്പോൾ ഉച്ഛസ്ഥായിയിലെത്തിയിരിക്കുന്നു. അടിയന്തരമായി കരൾ മാറ്റിവച്ചില്ലെങ്കിൽ ചികിത്സകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഡോക്ടർമാർ അവനാസ മുന്നറിയിപ്പും നൽകി. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സയ്ക്കുമായി 35 ലക്ഷം രൂപ ഉടനെ ആവശ്യമാണ്. ഭാര്യ സബിത കരൾ പകുത്ത് നൽകാൻ സന്നദ്ധതയായതിനാൽ ചെലവ് അതിലൊതുങ്ങുന്നു. വീണ്ടുമുള്ള ദൈനംദിന ചെലവുകളും മറ്റും എങ്ങനെയെന്ന് നിശ്ചയവുമില്ല. ഏഴ് സെന്റ് സ്ഥലത്തെ ബിജുവിന്റെ കൊച്ച് വീടാണാങ്കിൽ ബാങ്കിൽ പണയത്തിലുമാണ്. വിദ്യാർത്ഥികളായ രണ്ട് മക്കളെ പഠിപ്പിക്കുന്നതും ഭാര്യ സബിത ഈയിടെ കണ്ടെത്തിയ തയ്യൽ ജോലിയിൽ നിന്നും. നിത്യചെലവ് പോലും ചോദ്യ ചിഹ്നമാകുന്ന കുടുംബം ആശ്വാസം കൊള്ളുന്നത് കുറ്റിച്ചിറ ഗ്രാമത്തിന്റെ വാക്കുകളിലാണ്. ബിജുകുട്ടന്റെ ജീവൻ രക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ, സാമുദായിക സംഘടനകളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. പക്ഷെ ഇത്രയും വലിയൊരു തുക കുറ്റിച്ചിറയെന്ന മലയോര ഗ്രാമത്തിൽ നിന്നും കണ്ടെത്തുക അസാദ്ധ്യം. ഇക്കാരണത്താൽ സുമനസുകൾ സഹായം നൽകണമെന്ന് ചികിത്സാ സഹായ നിധി ഭാരവാഹിളായ ആശാ രാകേഷ് പി.എ,കുഞ്ചു എന്നിവർ അഭ്യർത്ഥിച്ചു. അക്കൗണ്ട് നമ്പർ: 194 2020 000 1575. ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആർ.എൽ.0001942. ഫെഡറൽ ബാങ്ക് പരിയാരം ശാഖ, ഗൂഗിൾപെ സബിത. 99 6181 2447.