kenar-thanu-pokunu
പുല്ലുറ്റ് കോഴിക്കട ജംഗ്ഷന് സമീപം പുഞ്ചപ്പറമ്പ് ആളം പറമ്പിൽ കാദറിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ

കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്ന് പുല്ലുറ്റ് കോഴിക്കടയിൽ കിണറിടിഞ്ഞു. കോഴിക്കട ജംഗ്ഷന് സമീപം പുഞ്ചപ്പറമ്പ് ആളം പറമ്പിൽ കാദറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 35 അടി താഴ്ച്ചയുള്ളതായിരുന്നു കിണർ. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. കിണറിന്റെ അരികിൽ സ്ഥാപിച്ചിരുന്ന മോട്ടോർ ഉൾപ്പടെയുള്ളവ മണ്ണിനടിയിലേക്ക് താഴ്ന്ന് പോയി. കാദറിന്റെ മകൻ മുജീബിന്റെ ഭാര്യ സാജിത വെള്ളം എടുത്ത് തിരിയുന്നതിനിടയിലാണ് സംഭവം.