peechi

തൃശൂർ : മൂടിക്കെട്ടിയ അന്തരീക്ഷം നിലനിൽക്കവേ,​ കനത്ത മഴ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയിൽ ജില്ല. കല്ലൂരിൽ ഇടിമിന്നലിൽ 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റിരുന്നു. കഴിഞ്ഞ ദിവസം ഏറെ നാശമുണ്ടായ ചാലക്കുടിയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. പീച്ചി ഡാം 15 സെന്റി മീറ്റർ വരെ ജലനിരപ്പ് നിരീക്ഷിച്ച് ഉയർത്താൻ നിർദ്ദേശം നൽകി. വാഴാനി ഡാമിലും ഷട്ടർ കൂടുതൽ ഉയർത്തി. പൂമല, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. കളക്ടറുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത തല യോഗം ചേർന്നു. കൂടുതൽ മഴയുണ്ടാവാനുള്ള സാദ്ധ്യത പരിഗണിച്ച് പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കളക്ടർ പറഞ്ഞു. ആർ.ഡി.ഒ പി.എ വിഭൂഷണൻ, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഐ.ജെ മധുസൂദനൻ, തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി തുടങ്ങിയവർ പങ്കെടുത്തു.


മണ്ണിടിച്ചിൽ : മാറിത്താമസിക്കാൻ നിർദ്ദേശം

മണ്ണിടിച്ചിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിൽ നിന്ന് ജനങ്ങളോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നംകുളം താലൂക്കിലെ നെല്ലുവായ്, വേലൂർ, വെള്ളാറ്റഞ്ഞൂർ പ്രദേശങ്ങളിൽ വെള്ളക്കെട്ട് സാദ്ധ്യത കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ അറിയിച്ചു. ചാവക്കാട്, ചാലക്കുടി മേഖലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരാൻ വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മ​ല​യോ​ര​ങ്ങ​ളിൽ
രാ​ത്രി​കാ​ല​ ​യാ​ത്ര​യ്ക്ക് ​നി​രോ​ധ​നം

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​മു​ത​ൽ​ ​കോ​ഴി​ക്കോ​ട് ​വ​രെ​യു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ ​അ​തി​തീ​വ്ര​ ​മ​ഴ​യ്ക്കു​ള്ള​ ​സാ​ദ്ധ്യ​ത​ ​കേ​ന്ദ്ര​ ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പ് ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ജി​ല്ല​യി​ൽ​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​മ​ല​യോ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള​ ​രാ​ത്രി​കാ​ല​ ​യാ​ത്ര​ 18​ ​വ​രെ​ ​നി​രോ​ധി​ച്ച​താ​യി​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.​ ​വൈ​കി​ട്ട് 7​ ​മു​ത​ൽ​ ​രാ​വി​ലെ​ 6​ ​വ​രെ​യാ​ണ് ​നി​രോ​ധ​നം. വ​യ​ൽ,​ ​മ​ല​യോ​രം,​ ​പു​ഴ​യു​ടെ​ ​തീ​രം,​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​സാ​ദ്ധ്യ​താ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഉ​ള്ള​വ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​ല​ഭി​ക്കു​ന്ന​ ​മു​റ​യ്ക്ക് ​ബ​ന്ധു​ ​വീ​ടു​ക​ളി​ലേ​ക്കോ​ ​ക്യാ​മ്പു​ക​ളി​ലേ​ക്കോ​ ​മാ​റി​ ​താ​മ​സി​ക്ക​ണം.​ ​പു​ഴ​യി​ൽ​ ​ഇ​റ​ങ്ങു​ന്ന​തും​ ​കു​ളി​ക്കു​ന്ന​തും​ ​മ​ത്സ്യ​ബ​ന്ധ​നം​ ​ന​ട​ത്തു​ന്ന​തും​ ​നി​രോ​ധി​ച്ചു.​ ​ന​ദീ​തീ​ര​ങ്ങ​ൾ,​ ​പാ​ലം,​ ​മ​ല​ഞ്ചേ​രി​വ്,​ ​ബീ​ച്ചു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​നോ​ദ​ത്തി​ന് ​പോ​കു​ന്ന​തി​നും​ ​വി​ല​ക്കു​ണ്ട്.​ ​ഡാ​മു​ക​ളി​ൽ​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ർ​ന്ന​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​തൃ​ശൂ​രി​ൽ​ ​ഷോ​ള​യാ​ർ​ ​ഡാം​ ​ഒ​ഴി​കെ​യു​ള്ള​ ​എ​ല്ലാ​ ​ഡാ​മു​ക​ളും​ ​തു​റ​ന്ന് ​വെ​ള്ളം​ ​ഒ​ഴു​ക്കു​ന്ന​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.