ചാലക്കുടി: പെരുമഴയെ തുടർന്ന് നഗരത്തിലും പരിസരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട്. കെ.എസ്.ആർ.ടി.സി റോഡിൽ ലയൺസ് ക്ലബ്ബിന് സമീപം മണിക്കൂറുകളോളം വെള്ളക്കെട്ടുണ്ടായി. സമീപത്തെ ഓടകൾ നിറഞ്ഞതായിരുന്നു പ്രധാന കാരണം. ദേശീയപാതയിൽ കൊരട്ടിയിലും വെള്ളം നിറഞ്ഞു. ആനമല റോഡിന്റെ പരിയാരം ഭാഗത്തും വെള്ളം പൊന്തി. ഹൗസിംഗ് കോളനിയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഇവിടെ തെക്കേ അറ്റത്തുള്ള കാർഷിക ഗ്രാമ വികസന ബാങ്കിൽ വെള്ളം കയറി. കുറ്റിച്ചിറ വില്ലേജ് ഓഫീസനകത്തും വെള്ളമെത്തി.