award

എടത്തിരുത്തി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: എടത്തിരുത്തി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭാ സംഗമവും നടത്തി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രശോഭിതൻ മുനപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു മുഖ്യാതിഥിയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ, പഞ്ചായത്തംഗങ്ങളായ വി.വി. ജയൻ, പി.എ. ഷെമീർ, സജീഷ് സത്യൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ശിവരാമൻ, സെക്രട്ടറി ഇൻചാർജ് പി.സി. അജിത എന്നിവർ സംസാരിച്ചു.