annamanada-scb
അന്നമനട സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ - കർഷക അവാർഡുകളും പ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്യുന്ന ചടങ്ങ് മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മാള: അന്നമനട സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ കർഷക അവാർഡുകളും പ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഇതോട് അനുബന്ധിച്ച് ഇൻഷ്വറൻസ് പരിരക്ഷ ഫണ്ടും വിതരണം ചെയ്തു. മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ഐ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് കർഷക അവാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, പഞ്ചായത്ത് മെമ്പർമാരായ കെ.കെ. രവി നമ്പൂതിരി, ഷീജ നസീർ, ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. കോയ, സെക്രട്ടറി ടി.എസ്. ദിലീപൻ എന്നിവർ സംസാരിച്ചു.