news-

കുന്നംകുളം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ നഗരസഭാ കോൺഗ്രസ് കൗൺസിലർമാർ തടയുന്നു

കുന്നംകുളം: മലായ ജംഗ്ഷനിലേക്ക് ബസുകൾ പ്രവേശിക്കുന്ന റോഡുകൾ തോടുകളായിട്ടും നഗരസഭ ഭരണസമിതി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കുന്നംകുളം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾ തടഞ്ഞു. കഴിഞ്ഞ ദിവസം റോഡിൽ ബസ് താഴ്ന്ന് ചെരിഞ്ഞ സംഭവത്തിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായതെന്നും റോഡിന്റെ അപാകതകൾ നിരവധി തവണ ഉന്നയിച്ചപ്പോഴും വികസനത്തെ എതിർക്കുകയാണെന്ന് പറഞ്ഞ് കോൺഗ്രസ് കൗൺസിലർമാരെ ഭരണപക്ഷം അടിച്ചമർത്തുകയാണെന്നും കൗൺസിലർ ബിജു സി. ബേബി പറഞ്ഞു. കൗൺസിലർമാരായ ഷാജി ആലിക്കൽ, ലബീബ് ഹസൻ, മിനി മോൻസി, മിഷാ സെബാസ്റ്റ്യൻ, പ്രസുന്ന രോഷിത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.