വെള്ളാറ്റഞ്ഞൂർ: വെള്ളാറ്റഞ്ഞൂർ ചിറ്റിലപ്പിള്ളി ഷാജൻ സി.ഡിയുടെ വീട്ടിലെ മൂന്ന് കോഴികളെ വിഴുങ്ങിയ വലിയ മലമ്പാമ്പിനെ എരുമപ്പെട്ടി പഴവൂർ ഫോറസ്റ്റ് വിഭാഗം അധികൃതർ പിടികൂടി. കോഴികളെ കാണാതായതിനെത്തുടർന്ന് ഗൃഹനാഥനായ ഷാജൻ നടത്തിയ പരിശോധനയിലാണ് മലമ്പാമ്പിനെ കണ്ടത്. പിടികൂടിയ മലമ്പാമ്പിനെ വനംവകുപ്പ് അധികൃതർ പിന്നീട് വനത്തിൽ വിട്ടു. മഴവെള്ളത്തോടൊപ്പം പുഴയിൽ നിന്നെത്തുന്ന മലമ്പാമ്പുകളും ജനജീവിതത്തിന് ഭീഷണിയാവുകയാണ്. മഴ ശക്തമായ സാഹചര്യത്തിൽ ഇഴജന്തുക്കൾ ധാരാളം വരാൻ സാദ്ധ്യതയുള്ള കാര്യം ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പഞ്ചായത്തംഗം അനിൽ പറഞ്ഞു.