ഗുരുവായൂർ: മമ്മിയൂർ ക്ഷേത്രം യു ട്യൂബ് ചാനൽ തുടങ്ങി. ഡിസംബർ 27 മുതൽ മമ്മിയൂർ ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത് അതിരുദ്ര യജ്ഞത്തിന്റെ വിവരങ്ങൾ ഭക്തജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ചാനൽ തുടങ്ങിയിട്ടുള്ളത്. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ ഹരിഹരകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.