പാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിൽ പറയ്ക്കാട് ചേലൂർകുന്നിൽ ജൈവവൈവിദ്ധ്യ പാർക്ക് നിർമ്മാണം തുടങ്ങി. ആയുർവേദ ഡിസ്‌പെൻസറിയോട് ചേർന്നുള്ള 15 സെന്റ് സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ കീഴിൽ ജില്ലയിൽ ആദ്യത്തേതാണ്. 5 ലക്ഷം രൂപയാണ് പാർക്കിനായി വകയിരുത്തിയിട്ടുള്ളത്. പഴശ്ശി ഇക്കോ ടൂറിസം ആൻഡ് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയ്ക്കാണ് നിർമാണ ചുമതല. പാർക്കിന്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഴശ്ശി ഇക്കോ ടൂറിസം സൊസൈറ്റി ഉപദേശക കമ്മിറ്റിയംഗം ജി.മനോജ്, ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ഫെബിൻ ഫ്രാൻസീസ്, ബി.എം.സി കൺവീനർ ഷാജി കാക്കശ്ശേരി, പഞ്ചായത്ത് സെക്രട്ടറി തോമസ് രാജൻ എന്നിവർ പ്രസംഗിച്ചു.