പാവറട്ടി: വെങ്കിടങ്ങ്-തൊയക്കാവ് റോഡിൽ കളരി അമ്പലത്തിനടുത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിപ്പോകുന്നു. ഈ ഭാഗത്ത് ജലജീവൻ മിഷന്റേയും ജല അതോറിറ്റിയുടേയും ആയിരത്തിലധികം കണക്ഷനുകളാണുള്ളത്. തുടർച്ചയായ മഴയുള്ളതിനാൽ വെള്ളം കെട്ടി നിന്ന് പൈപ്പ് കണക്ഷനിൽ മലിനജലം കയറാനും പകർച്ചവ്യാധിയ്ക്ക് സാദ്ധ്യതകളും കൂടുതലാണ്. തൊയക്കാവ്, പാടൂർ, ഇടിയഞ്ചിറ, മാട്, പണ്ടാരമാട് പ്രദേശത്തേക്കാണ് ഈ പൈപ്പ് ലൈൻ കടന്ന് പോകുന്നത്. അടിയന്തരമായി പൈപ്പ് അറ്റകുറ്റപണി നടത്തണമെന്ന് വെങ്കിടങ്ങ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കെ.വി മനോഹരൻ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു.