കയ്പമംഗലം: എടത്തിരുത്തി കൊല്ലറ സെന്ററിന് പടിഞ്ഞാറ് പരേതനായ കാരയിൽ അഞ്ചു മകൻ വാസുദേവൻ (87) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട എ.ടി.ഒ ആയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം, കിസാൻ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി യൂണിയൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി (റിട്ട അദ്ധ്യാപിക എ.എം.യു.പി സ്‌കൂൾ കൂരിക്കുഴി). മക്കൾ: അമ്പിളി, അബീഷ്. മരുമക്കൾ: സുചിന്ദ്, ബബിന. സംസ്‌കാരം നടത്തി.