സ്വാമിയാർകുന്നിൽ ചെറുശ്ശേരി അന്തോണിയുടെ വീടിന്റെ പുറക് വശത്തെ സംരക്ഷണ മതിൽ തകർന്ന നിലയിൽ.
പുതുക്കാട്: കനത്തമഴയിൽ സ്വാമിയാർകുന്നിൽ ചെറുശ്ശേരി അന്തോണിയുടെ വീടിന്റെ പുറക് വശത്തെ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണു. പത്ത് അടിയിലേറെ ഉയരമുള്ള മതിൽ ശനിയാഴ്ച രാത്രി തകർന്നതോടെ മതിലിന്റെ മൂന്ന് അടി അകലത്തിലുള്ള അന്തോണിയുടെ സഹോദരന്റെ വീടും തകർച്ചാ ഭീഷണിയിലായി. അന്തോണിയുടെ വീടിന്റെ അടിത്തറയോട് ചേർന്ന മണ്ണ് ഇടിഞ്ഞ് പോയതോടെ ഇരുനില വീട് നിലംപൊത്താനുള്ള സാദ്ധ്യതയേറി. ഇരു വീട്ടുകാരെയും രാത്രി തന്നെ ഗ്രാമപഞ്ചായത്ത് അംഗം സി.സി സോമസുന്ദരന്റെ നേതൃത്വത്തിൽ സ്വാമിയാർകുന്ന് പഞ്ചായത്ത് മിനി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി പാർപ്പിച്ചു.