ചേർപ്പ്: പെരുവനം ചിറ നെൽക്കൃഷിക്കും ജല സംരക്ഷണത്തിനും അനുയോജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിറ സംരക്ഷണ ജനകീയ സമിതി പ്രതീകാത്മക മനുഷ്യ ചിറ തീർത്ത് പ്രതിഷേധിച്ചു. കോടതി ഇടക്കാല ഉത്തരവ് നിലനിൽക്കുന്ന സാഹചര്യമുണ്ടായിട്ടും ഭൂവുടമകൾ കൃഷിക്ക് തടസം നിൽക്കുകയും കൃഷി നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മനുഷ്യ ചിറ തീർത്തത്.
നൂറോളം പേർ മനുഷ്യ ചിറയിൽ അണിചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ചിറ സംരക്ഷണ സമിതി പ്രസിഡന്റ് എം.കെ ബാലകൃഷ്ണൻ, വാർഡ് അംഗം വിദ്യ രമേഷ്, വി.എൻ സുരേഷ്, പ്രജിത്ത്, സിബിൻ ടി. ചന്ദ്രൻ, എം. മധു, ഹരിപ്രസാദ്, ടി.എസ് മധുസൂദനൻ പൂച്ചിന്നിപ്പാടം എന്നിവർ പ്രസംഗിച്ചു.