guru

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജയും ചുറ്റുവിളക്കും നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. മേൽപ്പത്തൂർ ഓഡിറ്റോറിയവും നവംബർ ഒന്ന് മുതൽ കലാപരിപാടികൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തിൽ ഒന്നരക്കൊല്ലമായി മേൽപ്പത്തൂർ ഓഡിറ്റോറിയം അടഞ്ഞു കിടക്കുകയായിരുന്നു. ഇക്കഴിഞ്ഞ അഷ്ടമിരോഹിണിക്ക് പൊതുസമ്മേളനവും ഓട്ടൻതുള്ളലും കഥകളിയും നടന്നെങ്കിലും വീണ്ടും അടച്ചിടുകയായിരുന്നു.