ആര്യംപാടം സ്‌കൂൾ കെട്ടിട ഉദ്ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിക്കുന്നു.
വടക്കാഞ്ചേരി: ആര്യംപാടം സർവോദയം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച പുതിയ കെട്ടിടത്തിന്റെയും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച ലാബിന്റെയും ഉദ് ഘാടനം രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ അദ്ധ്യക്ഷനായി. സിനി ആർട്ടിസ്റ്റ് രാജീവ് പരമേശ്വർ മുഖ്യാതിഥിയായി. സ്‌കൂൾ പൂർവ വിദ്യാർത്ഥിനി ജഡ്ജി പ്രിയചാന്ദിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജമീല, കൗൺസിലർമാരായ കെ.ടി ജോയ്, ജിൻസി ജോയ്‌സൺ എന്നിവർ പ്രസംഗിച്ചു.