photo
ഇന്ധന വില വർദ്ധനക്കെതിരെ പുത്തൂർ മണ്ഡലം കോൺഗ്രസ് 163-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്ററിൽ നടത്തിയ പ്രതിഷേധ ജ്വാല.


തൃശൂർ: ഇന്ധന വില വർദ്ധനക്കെതിരെ പുത്തൂർ മണ്ഡലം കോൺഗ്രസ് 163-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബേബി തെക്കുംപുറം അദ്ധ്യക്ഷനായി. പൂത്തൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീനിവാസൻ, അഡ്വ. ഡേവിസ് കണ്ണൂക്കാടൻ, അരുൺ മേനകത്ത്, വിനീഷ് പ്ലാശ്ശേരി, നാലാം വാർഡ് മെമ്പർ ജിനോ തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.