ശക്തമായ മഴയിൽ കടപ്പുറം കറുകമാട് കോളഞ്ഞാട്ട് യശോദയുടെ വീടിന്റെ മേൽക്കൂരയും ഭിത്തിയും തകർന്നപ്പോൾ.
ചാവക്കാട്: ശക്തമായ മഴയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് കറുകമാടിൽ വീടിന്റെ മേൽക്കൂര തകർന്നു. കറുകമാട് കരിങ്കാളി ഭഗവതി ക്ഷേത്രത്തിന് സമീപം കോളഞ്ഞാട്ട് യശോദയുടെ വീടിന്റെ മേൽക്കൂരയും പുറക് വശവുമാണ് തകർന്നത്. ചുമരുകൾ ഇടിയുകയും ഓടുകൾ, മേൽക്കൂര തടികൾ എന്നിവ തകർന്ന് വീഴുകയും ചെയ്തു. ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വീടിന്റെ പുറക് വശം തകർന്നപ്പോൾ വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചിരുന്നു. പിന്നീട് രാത്രിയാണ് വീടിന്റെ മേൽക്കുര തകർന്നത്. വലിയ നഷ്ടങ്ങൾ സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.