വരന്തരപ്പിള്ളി: ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തി. ഡാമിൽ ജലനിരപ്പ് 75.69 മീറ്ററായി ഉയർന്നതോടെ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.15ന് 10 സെ.മീറ്റർ ഉയരത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. കുറുമാലി പുഴയിൽ ജലനിരപ്പ് 50 സെ.മീ വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. 76.40 മീറ്ററാണ് ഡാമിന്റെ മൊത്തം ജലസംഭരണ ശേഷി.