പറപ്പൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾ നെല്ലായി റെയിൽവെ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
നെല്ലായി: കൊവിഡിന് മുമ്പ് ട്രെയിനുകൾക്ക് നെല്ലായിലുണ്ടായിരുന്ന സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും എല്ലാ ഹ്രസ്വ ദൂര തീവണ്ടികൾക്കും നെല്ലായിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടും പറപ്പൂക്കര പഞ്ചായത്തിലെ ജനപ്രതിനിധികൾ നെല്ലായി റെയിൽവെ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അനൂപ് അദ്ധ്യക്ഷനായി. കെ.സി പ്രദീപ്, എൻ.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു