ആമ്പല്ലൂർ: അളഗപ്പ ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അളഗപ്പനഗർ വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.കെ ശശീധരൻ, ഗ്രീഷ്മ സുനിൽ, എം.എൻ രാഗേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. കൊടകര ഏരിയ സെക്രട്ടറി ടി.എ രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം പി.കെ ശിവരാമൻ, കെ.ജെ ഡിക്‌സൻ, പി.കെ കൃഷ്ണൻകുട്ടി, കെ.കെ ഗോഖലെ എന്നിവർ സംസാരിച്ചു. സോജൻ ജോസഫിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.