തൃശൂർ: അഖില കേരള എഴുത്തച്ഛൻ സമാജം കോഴിക്കുന്ന് ശാഖാ മന്ദിരം ജില്ലാ പ്രസിഡന്റ് കെ.കെ ജയറാം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ് മോഹനൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി ശാഖയക്ക് ജില്ലാ കമ്മിറ്റിയുടെ അനമോദന പത്രം കൈമാറി. ജില്ലാ ട്രഷറർ ടി.കെ ഗോവിന്ദനെഴുത്തച്ഛൻ സുവർണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി എ.എൻ കൃഷ്ണനെഴുത്തച്ഛനെ പൊന്നാടയണിയിച്ച് ആദരിച്ചു. ശാഖാ സെക്രട്ടറി എം.എൻ രാമചന്ദ്രൻ, വി.വി അനിൽകുമാർ, പ്രഭാകരൻ പി.ആർ, ഷാജി കൈനൂർ, രാമചന്ദ്രൻ മീത്തിപറമ്പിൽ, സനൂപ് എരവിമംഗലം എന്നിവർ സംസാരിച്ചു.