laid-the-foundation-stone

എൻ.കെ സുനിൽകുമാർ സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം ടി.എൻ പ്രതാപൻ എം.പി നിർവഹിക്കുന്നു.


ചാവക്കാട്: സ്ലാബ് വീണ് മരിച്ച തിരുവത്രയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് നടുവിൽ പുരയ്ക്കൽ സുനിൽ കുമാറിന്റെ കുടുംബത്തിനുള്ള സ്‌നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. മഴയിൽ തകർന്ന വീട് അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ആഗസ്റ്റ് എട്ടിന് സ്ലാബ് ദേഹത്തേക്ക് വീണ് സുനിൽകുമാർ മരിച്ചത്. എൻ.കെ സുനിൽകുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിലാണ് സ്‌നേഹ ഭവനം നിർമ്മിക്കുന്നത്. ഭവന നിർമ്മാണ സമിതി ചെയർമാൻ സി.എ ഗോപപ്രതാപൻ, കൺവീനർ കെ.വി ഷാനവാസ്, ട്രഷറർ കെ.കെ ശ്രീകുമാർ, പി.വി ബദറുദ്ധീൻ, എം.എസ് ശിവദാസ് തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.