പാവറട്ടി: മുല്ലശ്ശേരി പറമ്പൻന്തളിനട സ്വാശ്രയ വെൽഫെയർ സൊസൈറ്റിയ്ക്ക് സമീപം ചെമ്പാപ്പുള്ളി ബീന സുബ്രഹ്മണ്യന്റെ വീട്ടിലെ കിണർ ഇടിയുന്നു. കഴിഞ്ഞ ദിവസങ്ങളിലായുള്ള ശക്തമായ മഴയിലാണ് കിണറിന് ഇരുഭാഗത്തെയും മണ്ണ് താഴ്ന്നിറങ്ങാൻ തുടങ്ങിയത്. കിണർ ഇടിയാൻ തുടങ്ങിയതോടെ തൊട്ടടുത്ത മതിലും അപകടാവസ്ഥയിലായി. ഏത് നിമിഷവും കുടിവെള്ള സ്രോതസ്സ് ഇല്ലതാവുമെന്ന ഭീതിയിലാണ് വീട്ടുകാർ. പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും നടപടികളായില്ലെന്ന് വീട്ടുകാർ പറയുന്നു.